പ്രതിഷേധം; അറബിക് കലോത്സവ വേദി മാറ്റി
തൊടുപുഴ: ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അറബിക് കലോത്സവ വേദി മാറ്റി. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് എച്ച്.എസിലെ മൂന്നാം നിലയില്‍ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയത്തിലായിരുന്നു അറബിക് കലോത്സവ വേദി.
രാവിലെ മുതല്‍ കൊടുംചൂടാണ് ഇവിടെ അനുഭവപ്പെട്ടത്. എന്നാല്‍ ഓഡിറ്റോറിയത്തിലെ ഫാനുകള്‍ പ്രവര്‍ത്തനക്ഷമവുമായിരുന്നില്ല. മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും രക്ഷിതാക്കളും അധ്യാപകരും അടക്കം വെന്തുരുകി. കുടിവെള്ളം പോലും ഇവിടെ ക്രമീകരിച്ചിരുന്നില്ല. ഇക്കാര്യം രാവിലെതന്നെ അധ്യാപകര്‍ സംഘാടകരെ അറിയിച്ചെങ്കിലും മൈക്കിന് കുഴപ്പമില്ലാത്തിനാല്‍ മത്സരം തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞതോടെ ചൂട് വര്‍ധിച്ചതിനേത്തുടര്‍ന്ന് കുട്ടികള്‍ വാടിത്തളരുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കറുമായി ബന്ധപ്പെട്ട് അറബിക് കലോത്സവത്തോട് പുലര്‍ത്തുന്ന അവനഗണന ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് ഡി.ഡി.ഇ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് താഴത്തെ നിലയില്‍ ഫാന്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയിലേയ്ക്ക് വേദി മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."