HOME
DETAILS
MAL
വയോധികയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നല്കി വകുപ്പ് ജീവനക്കാര്‍ മാതൃകയായി
backup
January 06 2017 | 00:01 AM
നെടുമങ്ങാട്: നിര്‍ധനയായ വയോധികയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു നല്കി ഉഴമലയ്ക്കല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ മാതൃകയായി. അയ്യപ്പന്‍കുഴി വാര്‍ഡിലെ ലക്ഷംവീട്ടില്‍ തമാസിക്കുന്ന ദമയന്തിയ്ക്കാണ് വീട് വൈദ്യുതീകരിച്ചു നല്‍കിയത്. ആവശ്യമായ തുക ജീവനക്കാര്‍ തന്നെ സ്വരൂപിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.അബ്ദുല്‍കലാം സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിഹാബുദ്ദീന്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് എസ്.സുനില്‍കുമാര്‍, എ.ഇ.രാജു.എസ്, മദന്മോഹന്, എം.താഹ, ദിനേശ്കുമാര്‍, സുഗുണന്, പ്രകാശ്, ജെ.ഷിബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."