മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍; മുഖ്യമന്ത്രിക്കു പരാതി നല്‍കും കാട്ടാക്കട സ്വദേശി അരുണിന്റെ മരണത്തെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്
തിരുവനന്തപുരം: കാട്ടാക്കട സ്വദേശി അരുണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലിസ് അന്വേഷണം അട്ടിമറിയ്ക്കുന്നുവെന്നും മാതാപിതാക്കള്‍. അരുണിന്റെ പിതാവ് കാട്ടാക്കട കാട്ടുവിള തൂങ്ങാംപാറ സ്വദേശി തങ്കയ്യനും മാതാവ് പുഷ്പലതയുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ദുരൂഹസാഹചര്യത്തില്‍ തങ്ങളുടെ മകന്‍ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും കേസന്വേഷണം എങ്ങുമെത്താത്തതിനാല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ ഏഴിന് ബുധനാഴ്ച രാവിലെ കാഞ്ഞിരംപാറയിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുനില വീടിന്റെ സണ്‍ഷെയ്ഡിനോട് ചേര്‍ന്ന് ഒന്നാംനിലയിലായിരുന്നു മൃതദേഹം. കയറിന്റെ അറ്റം ടെറസിലാണ് കെട്ടിയിരുന്നത്. മൂന്നാംനിലയില്‍ നിന്ന് കയറില്‍ കുരുക്കിട്ട് ചാടിയതാണെങ്കില്‍ ഒന്നും രണ്ടും നിലകളിലെ സണ്‍ഷെയ്ഡുകളില്‍ തട്ടി പരുക്കേല്‍ക്കാം.എന്നാല്‍ ശരീരത്തില്‍ യാതൊരു പരുക്കുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
പെയിന്റിങ് തൊഴിലാളിയായ അരുണിനെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ കാമുകി ഇടയ്ക്കിടെ വീട്ടില്‍ വിളിച്ചുവരുത്താറുണ്ടായിരുന്നു. വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ ഒരുദിവസം രാത്രി കാമുകി തന്നെയാണ് അരുണിനെ രക്ഷപെടുത്തിയത്. തുടര്‍ന്ന് അരുണിന്റെ ഫോണ്‍ അവിടെ നഷ്ടപ്പെട്ടിരുന്നു. അതുവാങ്ങാന്‍ ചെന്ന അരുണിന്റെ അമ്മ ഇനി ഇതാവര്‍ത്തിക്കരുതെന്നും അരുണിനെ വിളിക്കരുതെന്നും താക്കീത് ചെയ്തിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ ബന്ധമുണ്ടായതായി അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
മരണപ്പെടുന്നതിന്റെ തലേദിവസം രാത്രി പത്തോടെ ബൈക്ക് വീട്ടിലേക്കെടുത്തു വയ്ക്കാന്‍ പോയ അരുണിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.
പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കാമുകിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അരുണിന്റെ കുടുംബം പറയുന്നു. അവരുടെ സ്വാധീനത്തോടെ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."