മത്സ്യം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്നു
ചാവക്കാട്: മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ഐസ്, സര്‍ബത്തിലും ജ്യൂസിലും വിവാഹ പാര്‍ട്ടികളിലെ ശീതള പാനീയങ്ങളിലും ഉപയോഗിക്കുന്നതായി പരാതി. ഐസ് ഫാക്ടറികളില്‍നിന്ന് മത്സ്യം ശീതീകരിക്കാന് മാത്രം ഉപയോഗിക്കുന്ന ബ്ലോക്ക് ഐസാണ് കടകളിലേക്ക് കൊണ്ടുപോകുന്നത്.
തെരുവോരങ്ങളിലെ കടകളിലും ചില ജ്യൂസ് കടകളിലും മത്സ്യത്തിലിടുന്ന ഐസാണ് ഉപയോഗിക്കുന്നത്. കാറ്ററിങ് സര്‍വീസുകാര്‍ വിവാഹ പാര്‍ട്ടികളിലും മറ്റും നല്കുന്ന ശീതളപാനീയത്തില്‍ ഇത്തരം ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. മലിനമായ ജലം ഉപയോഗിച്ചാണ് മത്സ്യത്തിലിടാനുള്ള ഐസ് ഫാക്ടറികളില്‍ ഉല്പാദിപ്പിക്കുന്നത്. ഈ ഐസ് മത്സ്യത്തിലല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് എഴുതിയ ബോര്‍ഡും ഐസ് ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തവും മറ്റ് സാംക്രമിക രോഗങ്ങളും പിടിപെടുമെന്നുറപ്പാണ്. മേഖലയിലെ കടകളില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണോയെന്ന് കണ്ടെത്താനാകൂ.
എന്നാല്‍ പരിശോധന നടത്തുന്നതിലും ഇത്തരം ഐസ് ഉപയോഗിക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ആരോഗ്യ അധികൃതര്‍ വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."