HOME
DETAILS

കൊല്ലം കോര്‍പ്പറേഷനില്‍ ബി.ജെ.പി സീറ്റ് നിലനിര്‍ത്തി

  
backup
January 06 2017 | 00:01 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ബി ഷൈലജ 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബി.ജെ.പി കൗണ്‍സിലറായിരുന്ന കോകിലയുടെ മരണത്തെതുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മയായിരുന്നു സ്ഥാനാര്‍ഥി. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 68.2 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 4805 വോട്ടര്‍മാരില്‍ 3278 പേര്‍ നാലു പോളിങ് ബൂത്തുകളിലായി വോട്ടു ചെയ്തു. ഷൈലജക്ക് 1274 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി.പി.എമ്മിലെ എന്‍.എസ് ബിന്ദു(874) യു.ഡി.എഫിലെ ആര്‍.എസ.്പി സ്ഥാനാര്‍ഥി എസ് ലക്ഷ്മി(657) കോണ്‍ഗ്രസ് വമത സ്ഥാനാര്‍ഥി ഗീതാ ദേവകുമാര്‍(473)എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.
മണ്ഡലത്തില്‍ കോകിലയുടെ പേര് പറഞ്ഞായിരുന്നു ബി.ജെ.പി പ്രധാനമായും വോട്ട് പിടിച്ചത്. ഈ പ്രചരണം തന്നെയാണ് ഇവിടെ ഷൈലജയുടെ വിജയത്തിന് കാരണമായതും. മകളോടുള്ള ഇഷ്ടം വോട്ടായി മാറിയപ്പോള്‍ അത് വിജയത്തില്‍ കലാശിക്കുകയായിരുന്നു. മരണമടഞ്ഞ കൗണ്‍സിലര്‍ വോട്ടഭ്യര്‍ഥിക്കുന്ന തരത്തില്‍ കത്തുമായി ബി.ജെ.പി പ്രചരണം നടത്തിയത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ത്ഥിനികൂടിയായിരുന്ന കോകില കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായിരുന്നു. കഴിഞ്ഞ ഉത്രാടദിവസം രാത്രിയില്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ മദ്യലഹരിയിലെത്തിയവര്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചാണ് കോകിലയും പിതാവും ദാരുണമായി മരിച്ചത്. കോണ്‍ഗ്രസ് വിമത പിടിച്ച വോട്ടുകളാണ് യു.ഡി.എഫിനെ മൂന്നാമതാക്കിയത്. ഏറെ ശ്രദ്ധയാകര്‍ഷിച്ച മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ സി.പി.എമ്മിനു ആശ്വസിക്കാന്‍ വകയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago