HOME
DETAILS
MAL
എ.ഡി.സി ഓഫിസ് ഉപരോധിച്ചു
backup
January 06 2017 | 05:01 AM
കല്‍പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എ.ഡി.സി ഓഫിസ് ഉപരോധിച്ചു. ഉപരോധം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. സമരത്തെ തുടര്‍ന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, ജില്ല കലക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടനടി പരിഹാരമുണ്ടാക്കാം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു. കെ.എല്‍ പീലോസ്, ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, തങ്കമ്മ യേശുദാസ്, ഗീത ബാബു, കെ.കെ.സി മൈൂന, ബിന്ദു ജോണ്‍, കമര്‍ ലൈല, ഫാത്തിമ ബീഗം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."