ഉപതെരഞ്ഞെടുപ്പ്: മൂന്നു വാര്‍ഡിലും എല്‍.ഡി.എഫ്
കണ്ണൂര്‍: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം. കണ്ണപുരം, പിണറായി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ നില നിര്‍ത്തുകയും ചെറുപുഴയില്‍ അട്ടിമറി വിജയം നേടുകയും ചെയ്തു.
ചെറുപുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ് രാജഗിരിയില്‍ സി.പി.എമ്മിലെ ലാലി തോമസ് ഒന്‍പതു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ പോള്‍ ചെയ്ത 1159 വോട്ടില്‍ ലാലി തോമസിന് 498 വോട്ടും യു.ഡി.എഫിലെ ഷൈനി റോയിക്ക് 489 വോട്ടും നേടാനായി.
കേരളാ കോണ്‍ഗ്രസിലെ ലിജി സെബാസ്റ്റ്യന് 172 വോട്ടും ലഭിച്ചു. പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന് ഇനി കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാകും. ആകെയുള്ള 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ഇപ്പോള്‍ എട്ട് അംഗങ്ങളായി. കേരളാ കോണ്‍ഗ്രസിന് രണ്ടും സീറ്റുകളുണ്ട്. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫി നു പിന്തുണ നല്‍കിയാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും. നിലവില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണിയിലില്ലാത്ത സാഹചര്യത്തില്‍ ഇതിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കണ്ണപുരം ഒന്‍പതാം വാര്‍ഡില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി.
462 വോട്ട് ഭൂരിപക്ഷത്തോടെ 568 വോട്ടു നേടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു മോഹനന്‍ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി സുമേഷ് 106 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ വിജയന്‍ 105 വോട്ടും നേടി. 963 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 779 പേര്‍ വോട്ടു രേഖപ്പെടുത്തി. 89.89 ശതമാനം പോളിങ്. കഴിഞ്ഞ തവണത്തേതിലും മൂന്നു ശതമാനം കുറവാണിത്. കോണ്‍ഗ്രസ് രണ്ടാമതായിരുന്ന വാര്‍ഡില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത് വോട്ടുമറിച്ചതിന്റെ ഫലമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.
പിണറായി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.ഐ സ്ഥാനാര്‍ഥി എന്‍.വി രമേശന്‍ 999 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ചു. 57 വോട്ട് നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ യു.ഡി.എഫിന് 39 വോട്ട് നേടാനേ സാധിച്ചുള്ളൂ. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 719 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ആകെയുള്ള 1236 വോട്ടില്‍ 1152 വോട്ട് പോള്‍ ചെയ്തു. കഴിഞ്ഞ തവണ യു.ഡി.എഫിനു 166 വോട്ടും ബി.ജെ.പിക്ക് 76 വോട്ടുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."