സിങ്കപ്പൂര്‍മുക്ക് പാലം: പണി തീരാന്‍ മാസങ്ങളെടുക്കും, ദുരിതം തുടരും
കഠിനംകുളം: അപകടാവസ്ഥയിലായ സിങ്കപ്പൂര്‍മുക്ക് പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് കരാറുകാരന്‍. ഇതോടെ പുതിയ അധ്യായന വര്‍ഷത്തില്‍ ഇവിടെ യാത്രാക്ലേശം രൂക്ഷമാകുമെന്നുറപ്പായി.
അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, മുരുക്കുംപുഴ. പെരുങ്ങുഴി ഭാഗത്തുള്ളവര്‍ക്ക് തലസ്ഥാന നഗരത്തേക്കെത്തണമെങ്കില്‍ ഈ പാലം കടക്കണം. മേഖലയിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓഫിസുകളിലും സ്‌കൂളുകളിലുമെത്തണമെങ്കിലും ഈ പാലം കടക്കണം. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ വൈകുന്നത് നൂറുകണക്കിനു പേരെയാണ് വലക്കുന്നത്.
നാലു മാസങ്ങള്‍ക്കു മുന്‍പ് ജലവിതരണ പൈപ്പ് പൊട്ടിയതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയത്. വെള്ളപ്പാച്ചിലില്‍ പാലത്തിന്റെ അടിഭാഗം ഒലിച്ച് പോയി. അതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വലിയ വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി ദേശീയ പാത വഴിയും ചെറിയ വാഹനങ്ങള്‍ പാലത്തിന് മറുവശത്തുള്ള ഇടറോഡുവഴിയും പോകാന്‍ തുടങ്ങി.
മണിക്കൂറുകളുടെ സമയ നഷ്ടമാണ് ഇതുവഴി യാത്രക്കാര്‍ക്കുണ്ടാകുന്നത്. സാമ്പത്തിക നഷ്ടം വേറെ.
പാലം അപകടത്തിലായതോടെ പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനു 2.9 കോടി അനുവദിച്ചു. കഴിഞ്ഞ ഫെബ്രുവരി 27ന് പുനര്‍നിര്‍മാണം തുടങ്ങി. ഒന്‍പത് മാസമാണ് നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ കാലാവധിയെന്നും ഡിസംബര്‍ അവസാനവാരത്തോടെ മാത്രമെ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാനാകൂവെന്നുമാണ് കരാറുകാരന്‍ പറയുന്നത്. പ്രദേശവാസികളുടെ യാത്രാദുരിതം അവസാനിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."