HOME
DETAILS
MAL
മയ്യിലില്‍ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച
backup
January 06 2017 | 05:01 AM
മയ്യില്‍: മയ്യില്‍ ചെക്യാട്ട്കാവ് ധര്‍മശാസ്താ ക്ഷേത്രം, വിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ കവര്‍ച്ച. ക്ഷേത്ര ഓഫിസിന്റെ ഓട് ഇളക്കി അകത്തു കയറിയ മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിതുറന്നും വിഷ്ണു ക്ഷേത്ര മുറ്റത്തെ മൂന്നു ഭണ്ഡാരങ്ങള്‍ തകര്‍ത്തും പണം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ശാന്തിക്കാരന് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ക്ഷേത്രം ഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ്.ഐ പി ബാബുമോനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു ആകെ 8,000 രൂപയിലധികമാണ് മോഷണം പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."