എന്‍ഡോസള്‍ഫാന്‍ വാഗ്ദാനങ്ങള്‍ വാക്കിലൊതുങ്ങി; ആശങ്കയോടെ ഇരകള്‍
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ വാക്കിലെതുങ്ങിയതോടെ ആശങ്ക വിട്ടൊഴിയാതെ ദുരിതബാധിത കുടുംബങ്ങള്‍. ദുരിതബാധിതരുടെ പുനരധിവാസം, മുഴുവന്‍ ദുരിതബാധിതരെയും സര്‍ക്കാര്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മെഡിക്കല്‍ ക്യാംപ്, സൗജന്യ ചികിത്സാ സഹായം, മുളിയാര്‍ പഞ്ചായത്തിലെ മുതലപാറയില് നിര്‍മിക്കുന്ന പുനരധിവാസ ഗ്രാമം, വായ്പ എഴുതിതള്ളല്‍ നടപടി തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കടലാസിലൊതുങ്ങിയത്. സഹകരണ ബാങ്കുകള്‍ 558 വായ്പകളിലായി നല്കിയ 94,96,000 രൂപയും ദേശസാല്‍കൃത ബാങ്കുകള്‍ 119 വായ്പകളിലായി നല്കിയ 25,39,450 രൂപയുമാണ് ഇതിനകം എഴുതി തള്ളിയത്.
ആകെ 678 വായ്പകളിലായി 1.20 കോടി രൂപ തള്ളാനുï്. 2011 ജൂണ്‍ 30ന് മുന്‍പ് 50,000 രൂപ വരെ വായ്പയെടുത്തവരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 632 പേരുടെ കൂടി വായ്പ എഴുതിതള്ളാനുï്. 50000 രൂപയ്ക്കു മേല്‍ എടുത്ത വായ്പ എഴുതിതള്ളാനുള്ള നടപടി പ്രാരംഭ ഘട്ടത്തില്‍ തന്നെയാണുള്ളത്.
മന്ത്രി ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പരിഹാര സെല്ലിന്റെ യോഗം പോലും ചേരാതെ മാസങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."