ജലനിധിയിലെ ക്രമക്കേട്; ഏഴ് പേര്‍ക്കെതിരേ വിജിലന്‍സ് കേസ്
കുന്നുംകൈ: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം ജലനിധി നടപ്പിലാക്കിയ ഗാര്‍ഹിക ശൗചാലയ നിര്‍മാണത്തില്‍ ക്രമക്കേട് കïെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. 388 ഗുണഭോക്താക്കള്‍ക്ക് 15,400 രൂപ വിതം നല്‍കേï പദ്ധതിയില്‍ പ്രതികള്‍ക്കൊപ്പം ജലനിധി ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തി അനര്‍ഹര്‍ക്ക് പദ്ധതി തുക വീതിച്ചുനല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
പദ്ധതിയുടെ ഗുണഭോക്തൃസമിതികളുടെ ഫെഡറേഷന്‍ സെക്രട്ടറി ടി.വി ജോസ്, വൈസ് പ്രസിഡന്റ് സി.ജെ പാപ്പച്ചന്‍, ട്രഷറര്‍ മേരി ആന്റണി, ജലനിധി പ്രൊജക്ട് കമ്മീഷണര്‍, ജൂനിയര്‍ പ്രൊജക്ട് കമ്മീഷണര്‍, ജലനിധി കമ്മ്യൂണിറ്റി സീനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അര്‍ഹരായവര്‍ക്ക് സഹായം നല്‍കാതെ അനര്‍ഹരായവര്‍ക്ക് ഗൂഡാലോചന നടത്തി സഹായം നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് കേസെടുത്തിരിക്കുന്നത്.നേരെത്തെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിനു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."