HOME
DETAILS
MAL
ഹരിത കേരളം പദ്ധതി വിദ്യാലയങ്ങളില്‍
backup
January 06 2017 | 06:01 AM
കരുവാരകുണ്ട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ജലസംരക്ഷണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്നിവക്കാവശ്യമായ പ്രവര്‍ത്തനപദ്ധതികളാണ് ആവിഷ്കരിക്കുക. ഇതിനായി ഉപസമിതിയും രൂപവല്‍ക്കരിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റോഷ്നി സുരേന്ദ്രന്, സ്ഥിരസമിതി അധ്യക്ഷരായ പി ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത്, എന്‍.കെ ഉണ്ണീന്‍കുട്ടി, കെ.കെ ജയിംസ്, എ പ്രഭാകരന് മാസ്റ്റര്‍, സിബി വയലില്‍, കെ അശ്റഫ്, ഡോ. മുഹമ്മദ് ഇസ്ഹാഖ്, വി സതീഷ്കുമാര്‍, സുരേഷ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."