കരുളായി കെ.എം സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി
കരുളായി: കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജൈവപച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റുവും മികച്ച സ്‌കൂളിനുള്ള കൃഷിവകുപ്പിന്റെ സംസ്ഥാനതല അവാര്‍ഡ് കഴിഞ്ഞ വര്‍ഷം നേടിയതിന്റെ നിറവിലായിരുന്നു ഇത്തവണ കുട്ടികള്‍ വിത്തിറക്കിയത്. മികച്ച വിളവാണ് ഇത്തവണയും ലഭിച്ചത്.
സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെയും നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും സ്‌കൗട്ട് യൂനിറ്റിന്റെയും നേതൃത്വത്തിലാണ് മൂന്നാംഘട്ട കൃഷി ചെയ്തത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഒരേക്കറോളം സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക് രീതിയില്‍ ശീതക്കാല പച്ചക്കറികള്‍ ഉള്‍പടെ പത്തോളം ഇനം പച്ചക്കറികളാണ് കൃഷിചെയ്തത്.
കൃഷിയുടെ വിളവെടുപ്പുദ്ഘാടനം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാരും കാളിക്കാവ് ബ്ലോക്ക് അഗ്രികള്‍ച്ചറല്‍ അസിസ്സറ്റന്റ് ഡയറക്ടര്‍ സൈബുന്നീസയും ചേര്‍ന്ന് നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ അതുല്ല്യ എസ് നായര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷരീഫ, ഗ്രാമപഞ്ചായത്തംഗം കെ ഉഷ, പി.ടി.എ പ്രസിഡന്റ് വി.കെ ചന്ദ്രബാനു, സ്‌കൂള്‍ മാനേജര്‍ ടി.കെ മുഹമ്മദ് ഹാജി, പ്രിന്‍സിപ്പല്‍ ജെയിംസ് മാത്യു, വി രജീഷ്, ജെ രാധാകൃഷ്ണന്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് സി.സി സുനില്‍, എ.പി ദിലീഷ്, പി.ടി സുധീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."