HOME
DETAILS
MAL
ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ഇ-പേമെന്റിനു തുടക്കമായി
backup
January 06 2017 | 06:01 AM
കോട്ടക്കല്‍: ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഇ-പേമെന്റ് സംവിധാനത്തിലൂടെ ഒണ്‍ലൈനായി അടക്കുവാനുള്ള പദ്ധതിക്ക് തുടക്കമായി. കൂടാതെ കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഇനിമുതല്‍ ഭരണസമിതിയോഗ നടപടിക്രമങ്ങള്‍ ഒണ്ലൈനാക്കുന്ന പദ്ധതിക്കും തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉമ്മാട്ട് കുഞ്ഞീതു, ജില്ലാ പഞ്ചായത്തംഗം പുല്ലാണി സൈദ്, വി.എ റഹ്മാന്, കടമ്പോട്ട് മൂസ, അലി മേലേതില്‍, ഫൗസിയ പാലേരി, ഫസലു കാളങ്ങാടന്‍, ജസീന നൊട്ടനാലന്, നവാസ് പി, രാജീവ് പി.കെ, പ്രേമരാജന്‍ ഒ.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."