വാര്‍ഷികാഘോഷം
തൃശൂര്‍: നളന്ദ നൃത്ത സംഗീത വിദ്യാലയത്തിന്റെ 11ാം വാര്‍ഷികാഘോഷം (സര്‍ഗോത്സവം2016) 27ന് വൈകിട്ട് മൂന്ന് മണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍എ ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റും പ്രഭാഷകനുമായ നന്ദകിഷോര്‍ അധ്യക്ഷനാകും.
കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് കര്‍മശ്രേഷ്ഠ പുരസ്കാരവും പ്രിയങ്ക ബാലസുബ്രഹ്മണ്യന് യുവപ്രതിഭ പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും. വിദ്യാഭ്യാസ അവാര്‍ഡ്, പഠനോപകരണങ്ങള്‍ എന്നിവയും വിതരണം ചെയ്യും.
സജീഷ് കുട്ടനെല്ലൂര്‍, സി.ബി.എസ് മണി, ശിവരാമകൃഷ്ണന്, കുമാരി മാളവിക നായര്‍, കുമാരി അഞ്ജുഷ ഗോപി, വി.എ സജീവ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ സി.ബി.എസ് മണി, ശിവരാമകൃഷ്ണന്, എ.വി സജീവ്, ശ്രീകുമാര്‍, ജിനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."