കലോത്സവത്തിന് അണിയിച്ചൊരുക്കാന്‍ സലിംകുമാറിന്റെ മേക്കപ്പ്മാനും
തിരൂര്‍: നടന്‍ സലിംകുമാറിന്റെ മേക്കപ്പ്മാന്‍ കലോത്സവത്തിനു കലാകാരന്‍മാരെ അണിയിച്ചൊരുക്കാനെത്തി. 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന സലിംകുമാര്‍ അഭിനയിച്ച ചിത്രത്തിമേക്കപ്പ്മാനായ പരപ്പനങ്ങാടി കോട്ടത്തറ വാളക്കുണ്ട് സ്വദേശി ചാത്രത്തില്‍ മനോജ് എന്ന 19 കാരനാണ് ജില്ലാ കലോത്സവത്തില്‍ ഹൈസൂള്‍ വിഭാഗം നാടക അഭിനേതാക്കള്‍ക്കു ഛായമിടാനെത്തിയത്.
പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ സന്ദീപും സഹായത്തിനുണ്ടായിരുന്നു. ചെറുകുളമ്പ ഐ.കെ.ടി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ തിരൂര്‍ പഞ്ചമി എല്‍.പി സ്‌കൂളിലെ അഞ്ചാം വേദിയില്‍ അവതരിപ്പിച്ച 'ഗിഗില്‍മ ജിജില്‍ത ' എന്ന നാടകസംഘത്തിനാണ് മനോജ് ഛായമിട്ടത്. എറണാകുളത്തെ പട്ടണം റഷീദിന്റെ മേക്കപ്പ് ഇന്‍സിസ്റ്റ്യൂട്ടില്‍നിന്ന് ഒരു വര്‍ഷം മുന്‍പു കോഴ്‌സ് പാസായ മനോജ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഗ്രേറ്റ് ഫാദര്‍, കറുത്ത ജൂതന്‍ തുടങ്ങിയ സിനിമകളിലും നടന്‍ സലിംകുമാറിന് ഛായമിട്ടിട്ടുണ്ട്.
തമിഴ്‌നാട് മധുര സ്വദേശിയായ മാരിയപ്പന്റെയും മഹേശ്വരിയുടെയും മകനായ മനോജ് ജനിച്ചുവളര്‍ന്നത് കേരളത്തിലാണ്. ഹോള്‍സെയില്‍ മിഠായിക്കച്ചവടക്കാരനാണ് അച്ഛന്‍.
സുഹൃത്ത് മുഖേന ആദ്യമായാണ് കലോത്സവത്തിന് മേക്കപ്പിടാനെത്തുന്നതെന്നു മനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."