അഴിമതിക്കെതിരേ സന്ധിയില്ലാ പോരാട്ടത്തിന് നേതൃത്വം നല്‍കും : എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് മന്ത്രി എന്ന നിലയില്‍ തന്റെ പ്രഥമ ലക്ഷ്യമെന്ന് നിയുക്ത മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജില്ലയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ നടപടി സ്വീകരിക്കും.
മുന്‍ ഇടത് സര്‍ക്കാര്‍ കേരളത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 142 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചതാണ് എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. തൃശൂര്‍ നഗരവും കുന്നുംകുളവും, വടക്കാഞ്ചേരിയുമൊക്കെ ഇന്ന് കുരുക്കിന്റെ കേന്ദ്രങ്ങളാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.
വടക്കാഞ്ചേരിയില്‍ സമാന്തര പാതക്ക് രൂപം നല്‍കുന്നതിന് ശ്രമമുണ്ടാകും ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നടപടി ഉണ്ടാകും.
ഭാരതപുഴയെ ശുദ്ധീകരിച്ച് ഒഴുകി പോകുന്ന വെള്ളം തടഞ്ഞ് നിര്‍ത്തി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക ജലനയം തന്നെ രൂപീകരിക്കും.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പിരിച്ച് വിടില്ല.
എന്നാല്‍ നിയമ വിധേയമല്ലാത്ത നിയമനങ്ങള്‍ പുനപരിശോധിക്കേണ്ടി വരുമെന്നും എ.സി കൂട്ടി ചേര്‍ത്തു.മന്ത്രിയായി നിശ്ചയിക്കപ്പെട്ടതിന് ശേഷം ആദ്യമായി പനങ്ങാട്ടുകരയിലെ വസതിയിലെത്തിയതിന് ശേഷം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു എ.സി മൊയ്തീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."