നാട്ടില്‍ സമാധാനം നഷ്ടപ്പെടുമ്പോള്‍ ഭരണകൂടം നോക്കിനില്‍ക്കുന്നുവെന്ന്
പാലക്കാട്: നാട്ടില്‍ സമാധാനം നഷ്ടപ്പെടുമ്പോഴും ഭരണകൂടം കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് പറഞ്ഞു. സംസ്ഥാനത്തെ പൊലിസ് ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതവും സംരക്ഷണവും കൊടുക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെല്ലുവിളിയാണ് ജനങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടാവുന്നത് സി.പി.എമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണമാണ് എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്. കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഇടത് മുന്നണി ജയിച്ച സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ കുറയുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."