ജയ്റ്റ്‌ലിയോ അദ്വാനിയോ പ്രധാനമന്ത്രിയാകണമെന്ന് രാഷ്ട്രപതിയോട് മമത
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മോദി ഒഴിയണമെന്നാണ് പുതിയ ആവശ്യം.
പകരം മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയോ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങോ പ്രധാനമന്ത്രിയാവണമെന്നും മമത രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയുടെ കരങ്ങളില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കണമെന്ന് മമത രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
രാഷ്ട്രത്തെ രക്ഷപ്പെടുത്താനും ഇടപെടാനും രാഷ്ട്രപതിക്ക് പറ്റിയ സമയമാണിത്. ആ വ്യക്തിക്ക് (മോദിക്ക്) രാഷ്ട്രത്തെ നയിക്കാനാവില്ല. അദ്ദേഹം താഴെയിറങ്ങണം. ഒരു ദേശീയ സര്‍ക്കാര്‍ വരണമെന്നും മമത പറഞ്ഞു. രാഷ്ട്രത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നും മമത ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."