HOME
DETAILS
MAL
സ്കൗട്ട് വിദ്യാര്‍ഥികളുടെ ജൈവ പച്ചക്കറി കൃഷിക്ക് നൂറ് മേനി
backup
January 06 2017 | 19:01 PM
പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് പളളിക്കല്‍ കൃഷി ഓഫിസര്‍ കെ.പി വിനോദ് കുമാര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഗ്രൗണ്ടിനടുത്ത് പത്യേകം ഒരുക്കിയ തോട്ടത്തില്‍ തക്കാളി, വെണ്ടക്ക, വഴുതിന, ചീര തുടങ്ങിയവയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഈ വിളവെടുപ്പിന് ശേഷം കൂടുതല്‍ സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്കൗട്ട് വിദ്യാര്‍ഥികള്‍.
വിളവെടുപ്പ് ചടങ്ങില്‍ ഡോ. വി.പി അബ്ദുല്‍ അസീസ്, മുഹമ്മദ് കുട്ടി ബംഗാളത്ത്, അഹമ്മദ് കബീര്‍.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."