പട്ടികവിഭാഗക്കാര്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: എ.പി ഉണ്ണിക്കൃഷ്ണന്‍
മലപ്പുറം: പട്ടിക വിഭാഗക്കാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം എയ്‌സ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ എംപ്ലോയ്‌മെന്റ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. ജയപാല്‍, പട്ടികജാതി വികസന വകുപ്പ് അസി. ഓഫിസര്‍ അരവിന്ദാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, എംപ്ലോയ്‌മെന്റ് ഓഫിസര്‍മാരായ രത്‌നാകരന്‍ പനക്കല്‍, അബ്ദുസമദ്. എ.കെ, എം. രാധാകൃഷ്ണന്‍, ഷൈലേഷ്, എയ്‌സ് അക്കാദമി ഡയറക്ടര്‍ അബ്ദുല്‍ റഊഫ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജയചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."