HOME
DETAILS

ടോയ്‌ലറ്റില്‍ പ്രസവിച്ച സംഭവം: യുവതി വീണ്ടും പരാതി നല്‍കി

  
backup
January 06 2017 | 19:01 PM

%e0%b4%9f%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d-2


മഞ്ചേരി: കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജിലെ ടോയ്‌ലറ്റില്‍ പ്രസവിക്കാനിടയായ സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യുവതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ക്കു വീണ്ടും പരാതിനല്‍കി. അന്വേഷണ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് സംഭവത്തിനു ഉത്തരവാദികളായവരെ സംരക്ഷിക്കുന്നതാണെന്നു കാണിച്ച് ഇന്നലെയാണ് വീണ്ടും പരാതി നല്‍കിയത്.
അന്വേഷണ സമിതി മൊഴിയെടുത്തിരുന്നങ്കിലും സര്‍ക്കാരിനു സമര്‍പ്പിച്ചത് അത്തരത്തിലുള്ള മൊഴിയല്ലെന്നു പരാതിയില്‍ പറയുന്നു. അഡ്മിറ്റ് ചെയ്യപ്പെട്ട അന്നുതന്നെ നേരിയ വേദന അനുഭവപ്പെട്ടിരുന്നു. കുഞ്ഞിന്റെ അനക്കം നോക്കാന്‍ നഴ്‌സിങ് റൂമിലേക്കു വിളിപ്പിച്ചെന്നും അനക്കം കിട്ടാത്തതിനാല്‍ തന്നോട് നിര്‍ബന്ധിച്ചു മൂത്രമൊഴിക്കാന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ രണ്ടു നഴ്‌സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാര്‍ഡില്‍ ഡ്യൂട്ടി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജം എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago