HOME
DETAILS

മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലേലം ചെയ്തതായി പരാതി

  
backup
January 06 2017 | 19:01 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-3

 

തിരൂരങ്ങാടി: മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചുളുവിലയ്ക്ക് ലേലം ചെയ്തതായി പരാതി.
മൂന്നിയൂര്‍ ആലിന്‍ചുവട് പ്രവര്‍ത്തിക്കുന്ന പാറക്കടവ് ജി.എം.യു.പി സ്‌കൂള്‍, വെളിമുക്ക് കൂഫയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടങ്ങളാണ് പി.ടി.എ ഭാരവാഹികള്‍, സ്‌കൂള്‍ പ്രധാന അധ്യാപിക എന്നിവര്‍ പോലുമറിയാതെ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികള്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്‍കിയതായി പരാതി ഉയര്‍ന്നത്.
സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള സ്‌കൂള്‍ ഭൂമിയടക്കം സ്വകാര്യവ്യക്തി സര്‍ക്കാരിന് ദാനം നല്‍കിയതായിരുന്നു. എം.എല്‍.എ ഫണ്ടുപയോഗിച്ച് പന്ത്രണ്ട് ക്ലാസ് മുറികളോടെ പുതിയ കെട്ടിടം നിര്‍മിച്ചതിനെ തുടര്‍ന്നാണ് പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചു നീക്കിയത്.
ഓഫിസ് അടക്കം അഞ്ച് വലിയ മുറികളാണ് കെട്ടിടത്തിനുണ്ടായിരുന്നത്.സുരക്ഷാ ഭീഷണികാരണം കെട്ടിടം പൊളിച്ചു നീക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനെ സമീപിക്കുകയും പഞ്ചായത്ത് ഭരണസമിതി ഇതിന് അനുമതിനല്‍കുകയും കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കെട്ടിടത്തിന്റെ കല്ല്, തറയ്ക്ക് നിറച്ചിരിക്കുന്ന ഇരുപത്തഞ്ചോളം ലോഡ് മണല്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന മരം, ഓട് തുടങ്ങിയവ 8099 രൂപയ്ക്കും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടുമേഞ്ഞ അങ്കണവാടികെട്ടിടത്തിന്റെ പതിനായിരങ്ങള്‍ വിലമതിക്കുന്ന മരം, കല്ല്, ഓട് തുടങ്ങിയവ 3509 രൂപയ്ക്കും പഞ്ചായത്ത് എ.ഇ യുടെ സഹായത്തോടെ സ്വകാര്യ വ്യക്തിക്ക് നല്‍കിയെന്നാണ് പരാതി.
ടെണ്ടര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടത്തിയതെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും ടെണ്ടര്‍ അറിയിപ്പ് സ്‌കൂളിലോ വില്ലേജ് ഓഫിസിലോ പൊതുസ്ഥലങ്ങളിലോ പത്രമാധ്യമങ്ങളിലോ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന രണ്ടു വ്യക്തികള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. കാര്യങ്ങള്‍ പൊതുജനത്തെ അറിയിക്കാതെ എ.ഇ ഇവര്‍ക്ക് മറിച്ചുനല്‍കിയതായാണ് ആക്ഷേപം.
പൊളിച്ച കെട്ടിടത്തിന്റെ വസ്തുക്കള്‍ ഇരുട്ടിന്റെ മറവിലാണ് കടത്തിക്കൊണ്ടുപോയതെന്നും പരാതിയുണ്ട്. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ കെട്ടിടം പൊളിക്കുന്നത് തടഞ്ഞത്.
സര്‍വേ റിപ്പോര്‍ട്ട് ബ്ലോക്ക് എ.ഇയും ബോര്‍ഡും പാസാക്കിയ മുറക്ക് കെട്ടിടം ലേലം ചെയ്യുകയാണുണ്ടായതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ നന്ദകുമാര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago