HOME
DETAILS

മൂസാന്‍കുട്ടിക്ക് നാടിന്റെ യാത്രാമൊഴി

  
backup
January 06 2017 | 19:01 PM

%e0%b4%ae%e0%b5%82%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8


കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ.പി മൂസാന്‍കുട്ടിക്ക്(67) നാടിന്റെ യാത്രാമൊഴി. അദ്ദേഹത്തിന്റെ വസതിയായ മുണ്ടയാട് ജേര്‍ണലിസ്റ്റ് നഗറിലെ ഗുല്‍ഫാമില്‍ സമൂഹത്തിന്റെ വിവിധ േമഖലകളിലുള്ളവര്‍ അനുശോചനവുമായെത്തി. മാധ്യമപ്രവര്‍ത്തകരുടെ അന്തസും ജീവിത നിലവാരവും ഉയര്‍ത്താനായി അക്ഷീണം പ്രയത്‌നിച്ച മൂസാന്‍കുട്ടി കണ്ണൂര്‍ പ്രസ് ക്ലബിന്റെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ആകാശവാണി, വീക്ഷണം എന്നിവയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ച മൂസാന്‍കുട്ടി കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായുള്ള വ്യക്തിബന്ധം നാടിന്റെ വികസനത്തിനായി ഉപയോഗിച്ചു. മുണ്ടയാട് ജേര്‍ണലിസ്റ്റ് നഗറിനായി അദ്ദേഹം ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. പാമ്പന്‍ മാധവന്‍, മംഗലാട്ട് രാഘവന്‍ തുടങ്ങി കണ്ണൂരിലെ അതികായകരായ പത്രപ്രവര്‍ത്തകരുമായുള്ള ആത്മബന്ധം പത്രപ്രവര്‍ത്തക യൂനിയന്റെ സജീവപ്രവര്‍ത്തകനായി അദ്ദേഹത്തെ മാറ്റി. കെ കരുണാകരന്‍, എ.കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജില്ലയിലെ അപൂര്‍വം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു മൂസാന്‍കുട്ടി. അസുഖത്തെ തുടര്‍ന്ന് ഒരുമാസക്കാലമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂസാന്‍കുട്ടി വ്യാഴാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍മന്ത്രി കെ.പി മോഹനന്‍, കെ.കെ രാഗേഷ് എം.പി, പി ജയരാജന്‍, എ.പി അബ്ദുല്ലക്കുട്ടി, പി.രാമകൃഷ്ണന്‍, ഡോ. എ.കെ നമ്പ്യാര്‍, പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പേര്‍ മുണ്ടയാട്ടെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ പത്തരയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ താഴെ ചൊവ്വ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago