കെ.പി ഫിലിപ്പ് എസ്.പിയായി ചുമതലയേറ്റു
കണ്ണൂര്‍: കെ.പി ഫിലിപ്പ് ജില്ലാ പൊലിസ് മേധാവിയായി ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനു എസ്.പി കോറി സഞ്ജയ് കുമാര്‍ ഗുരുദിനില്‍ നിന്നും അദ്ദേഹം ചുമതല ഏറ്റുവാങ്ങി. സാങ്കേതിക വിദ്യകള്‍ വികസിച്ച കാലഘട്ടത്തില്‍ കേസന്വേഷണം കൂടുതല്‍ മികവോടെ നടത്താനുള്ള ശ്രമത്തിനായിരിക്കും മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ എസ്.പിയായി ഇത് രണ്ടാമൂഴമാണ്. നിലവില്‍ ജില്ല വളരെ ശാന്തമാണ്. ഇത് അതുപോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് കണ്ണൂരില്‍ പൊലിസ് മേധാവിയായിരുന്നു കെ. പി ഫിലിപ്പ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സര്‍വിസില്‍ പ്രവേശിച്ച ഫിലിപ്പിന്റെ ആദ്യ തട്ടകവും കണ്ണൂരിലായിരുന്നു. ശ്രീകണ്ഠപുരം സി.ഐയായി കണ്ണൂരില്‍ സേവനം തുടങ്ങിയ അദ്ദേഹം തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡറായി സേവനം അനുഷ്ഠിക്കവെയാണ് കണ്ണൂര്‍ എസ്.പിയായി നിയമിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."