HOME
DETAILS

ഹരിതകേരളം: പഞ്ചായത്ത്തല കണ്‍സല്‍ട്ടന്‍സികള്‍ സ്ഥാപിക്കും

  
backup
January 06 2017 | 19:01 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2

 

കണ്ണൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, ജൈവകൃഷി തുടങ്ങിയവയില്‍ ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാനും പദ്ധതികള്‍ ഏറ്റെടുത്തു നടത്താനുമായി പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ പ്രത്യേക കണ്‍സല്‍ട്ടന്‍സികള്‍ക്ക് രൂപം നല്‍കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സല്‍ട്ടന്‍സിക്കായി പഞ്ചായത്തിന്റെ സഹായത്തോടെ ഓഫിസുകള്‍ സ്ഥാപിക്കണം. മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഇവിടങ്ങളില്‍ ലഭ്യമാക്കും. താല്‍പര്യമുള്ള യുവതീ യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. തുടക്കത്തില്‍ ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് കാരി ബാഗ്, ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ എന്നിവ നിരോധിക്കുന്നതിനുള്ള പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ നല്ല മണ്ണ് നല്ല നാട് പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
കോളയാട്, പിണറായി, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, ഉളിക്കല്‍, കരിവെള്ളൂര്‍, പാട്യം, കതിരൂര്‍, എരമം കുറ്റൂര്‍, മലപ്പട്ടം, ചപ്പാരപ്പടവ്, കുറ്റിയൂട്ടൂര്‍, കൊളച്ചേരി പഞ്ചായത്തുകളും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും അടുത്തമാസത്തോടെ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കുമെന്ന് യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള മാലിന്യമില്ലാത്ത മംഗല്യം പരിപാടിക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചുവരുന്നതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെപരിപാലനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണം. ഇവയെ മാലിന്യ മുക്തമാക്കുകയും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ തദ്ദേശ സ്ഥാപനവും പ്രത്യേക ഫെയ്‌സ്ബുക്ക് പേജ് ആരംഭിക്കാനും നിര്‍ദേശം നല്‍കി.
കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ സംബന്ധിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  a month ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago