റേഷന്‍ വെട്ടിക്കുറച്ച നീക്കത്തിനെതിരേ എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്
കണ്ണൂര്‍: കേരളത്തിലെ റേഷന്‍ ക്വാട്ട വെട്ടിച്ചുരുക്കിയ നടപടിക്കെതിരേ എല്‍.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ 12ന് സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. ഫെബ്രുവരി 18ന് നടക്കുന്ന രാജ്ഭവന് മാര്‍ച്ചിനു മുന്നോടിയായി ഫെബ്രുവരി എട്ടു മുതല്‍ 12 വരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രചാരണ ജാഥകള്‍ നടത്തും. ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ കാസര്‍കോട് ജഫ്രീന് ജറാള്‍ഡ് എന്ന ചെറുപ്പകാരനെ ആര്.എസ്.എസുകാര്‍ അക്രമിച്ച നടപടിയില്‍ യോഗം പ്രതിഷേധിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന് അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സഹദേവന്, സി രവീന്ദ്രന്, കെ.കെ രാമചന്ദ്രന്, കെ.സി ജേക്കബ്, ഇ.പി.ആര് വേശാല, കെ.കെ ജയപ്രകാശ്, ജോയ് മണ്ണര്കുളം, വി.വി കുഞ്ഞികൃഷ്ണന്, ഹമീദ് ഇരിണാവ്, സി.കെ നാരായണന്, സിറാജ് തയ്യില്‍, മുഹമൂദ് പാറക്കാട്ട്, രാജന് ആമ്പിലോത്ത്, ജേക്കബ് ചൂരനോലിന്, സി.വി ശശീന്ദ്രന്, കെ സുരേശന്, അഡ്വ. എ.ജെ ജോസഫ്, വി രാജേഷ് പ്രേം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."