മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം
കാസര്‍കോട്: മൊബൈല്‍ഫോണ്‍ ടവറില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മണിക്കൂറോളം ഫയര്‍ഫോഴ്സിനെയും പൊലിസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ പിടികൂടി സുരക്ഷിതമായി താഴെ ഇറക്കി. മായിപ്പാടി സ്വദേശിയായ അബ്ദുല്ല(21)യാണ് ഇന്നലെ രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുന്വശത്തെ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
യുവാവ് ടവറിനു മുകളിലേയ്ക്കു കയറുന്നതു കണ്ടവര്‍ റെയില്‍വേ പൊലിസിനെയും കാസര്‍കോട് പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലിസെത്തി യുവാവിനോട് താഴെ ഇറങ്ങാന്‍ അഭ്യര്‍ഥിച്ചുവെങ്കിലും വഴങ്ങിയില്ല. ആള്‍ക്കൂട്ടം ബഹളം വയ്ക്കുന്നത് കേട്ട യുവാവ് താഴേയ്ക്കു ചാടാനും ശ്രമിച്ചു. താഴെ വലയടക്കമുള്ള സാമഗ്രികളും സജ്ജീകരിച്ചിരുന്നു.
ഒടുവില്‍ ഫയര്‍ഫോഴ്സ് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ അബ്ദുല്ല വഴങ്ങി. താഴെയിറക്കി അഡിഷണല്‍ എസ്.ഐ. അമ്പാടിക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."