വ്യവസായ യൂനിറ്റുകള്‍ ഭൂജല ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് ഉത്തരവ്
കൊല്ലം: വരള്‍ച്ചാ പ്രതിരോധന നടപടികളുടെ ഭാഗമായി ജില്ലയില്‍ ഭൂഗര്‍ഭജലം വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ യൂണിറ്റുകളും ഭൂജല ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടറുടെ ഉത്തരവ്. ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭൂജല വിഭവ വകുപ്പ് ജില്ലാ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യവസായ യൂനിറ്റുകളുടെ ഉടമകള്‍ക്കെതിരേ ദുരന്ത നിവാരണ നിയമം2005 സെക്ഷന്‍ 51 പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് വളള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂജല വിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള നിര്‍ദേശം ദുരന്ത നിവാരണ നിയമപ്രകാരം ഭൂഗര്‍ഭജലം വിനിയോഗിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും ബാധകമാക്കുവാന്‍ ദുരന്തനിവാരണ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."