ബീമാപള്ളിയില്‍ നിന്നും ആയിരം പേരെ പങ്കെടുപ്പിക്കും
തിരുവനന്തപുരം:ഹുബ്ബുര്‍റസൂല്‍ ഹുബ്ബുല്‍ വത്വന്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തി വന്ന മീലാദ് കാംപയിന്റെ, ഈ മാസം പത്തിനു നടക്കുന്ന സമാപന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമായി നടന്നുവരുന്നു. സമാപന സമ്മേളനത്തില്‍ ബീമാപള്ളിയില്‍ നിന്നും ആയിരംപേരെ പങ്കെടുപ്പിക്കാന്‍, ബീമാപള്ളി മേഖലാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തയോഗം തീരുമാനിച്ചു.
എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് ഇഖ്ബാല്‍ അധ്യക്ഷനായി.
സമസ്ത ഓര്‍ഗനൈസര്‍ ഒ.എം.ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു.ആലംകോട് ഹസന് മുഖ്യപ്രഭാഷണം നടത്തി.യഹിയ നിസാമി,ചാന്നാങ്കര നസീര്‍ മുസ് ലിയാര്‍, ബഷീര്‍ മുസ്ലിയാര്, അബ്ദുല്‍ അസീസ് മുസ് ലിയാര്‍, ഷറഫുദ്ദീന് മുസ് ലിയാര്‍, റസൂല്‍ഷാ മുസ് ലിയാര്‍, ബദറുദ്ദീന്‍ മുസ് ലിയാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി എം.അഷ്റഫ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."