മെല്ലെപ്പോക്കും പരാതിപ്രളയവുമായി മൂന്നാം ദിനം ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: കൗമാര കലോത്സവത്തിന് ഇന്ന് കൊടിയറക്കം.മത്സര സമയങ്ങളുടെ കൃത്യതയില്ലായ്മ മിക്ക വേദികളിലും പ്രശ്‌നങ്ങളുണ്ടാക്കി. അപ്രതീക്ഷിതമായി വേദി മാറ്റിയതും കുട്ടികളെ വലച്ചു. വ്യാഴാഴ്ച അവസാനിക്കേണ്ട ഭരതനാട്യ മത്സരത്തിന് കര്‍ട്ടനിട്ടത് ഇന്നലെ രാത്രി.
ഇവിടെ രക്ഷിതാക്കളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മിക്ക വേദികളിലും ഇതു തന്നെയായിരുന്നു സ്ഥിതി.
ഇന്നലെ വേദി നാലില്‍ നടന്ന നാടോടിനൃത്തം ആകര്‍ഷകമായിരുന്നു. മൂകാഭിനയം ഏറെ വ്യത്യസ്തത പുലര്‍ത്തിയെങ്കിലും മിക്കവരും ഒരേ പ്രമേയത്തില്‍ത്തന്നെ നിന്നത് വിരസതയുണ്ടാക്കി. വേദി രണ്ടില്‍ നടന്ന മോഹിനിയാട്ടം കടുത്ത മത്സര പ്രതീതി ഉണ്ടാക്കി. ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും കൂടിയാട്ടവും നടന്ന വേദി നാലില്‍ ഇന്നലെ കാണികള്‍ കൂടുതലായെത്തി.
വേദി പത്തില്‍ തബല, മൃദംഗം, മദ്ദളം, ട്രിപ്പിള്‍, വൃന്ദവാദ്യം എന്നീ മത്സരങ്ങളും വേദി പതിനൊന്നില്‍ ഓടക്കുഴല്‍, ക്ലാര്‍നെറ്റ് മത്സരങ്ങളും നടന്നു. അതിനിടെ വേദി ആറിലും അഞ്ചിലും നടന്ന ചെണ്ടമേളം, പഞ്ചവാദ്യം മത്സരങ്ങളെച്ചൊല്ലിയും പ്രശ്‌നങ്ങളുണ്ടായി.ഒരു കെട്ടിടത്തിന്റെ രണ്ടു നിലകളിലായിട്ടായിരുന്നു രണ്ടു മത്സരങ്ങളും. മുകള്‍ നിലയില്‍ ചെണ്ടമേളവും തൊട്ടുതാഴെ ഗിത്താറും പഞ്ചവാദ്യവും. ചെണ്ടയുടെ ശബ്ദത്തിന്റെ ആധിക്യം കാരണം താഴത്തെ നിലയിലെ മത്സരങ്ങള്‍ക്കു തടസ്സമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ജഡ്ജിമാര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നുള്ള പരാതികള്‍ ഇന്നലെയുമുണ്ടായി.
പോരാട്ടച്ചിത്രം ഇങ്ങനെ...
തിരുവനന്തപുരം :റവന്യൂജില്ലാ കലോത്സവത്തില്‍ ഒരു ദിനം മാത്രം ശേഷിക്കേ പോരാട്ടം തിരുവനന്തപുരം നോര്‍ത്തും സൗത്തും തമ്മില്‍. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം സൗത്ത് 304 പോയിന്റ് നേടി മുന്നിലാണ്. തൊട്ടുതാഴെ നില്‍ക്കുന്ന തിരു. നോര്‍ത്തിന് 298 പോയിന്റും മൂന്നാമതുള്ള ആറ്റിങ്ങലിന് 262 പോയിന്റുമാണ് ലഭിച്ചത് .ഹൈസ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം നോര്‍ത്താണ് മുന്നില്‍. 257 പോയിന്റ്. കിളിമാനൂരാണ് രണ്ടാം സ്ഥാനത്ത്.243 പോയിന്റ്. തിരുവനന്തപുരം സൗത്ത് 233 പോയിന്റുമായി മൂന്നാം സ്ഥാനത്തും.
യു.പിയില്‍ കിളിമാനൂരാണ് മുന്നില്‍ 114 പോയിന്റ്. രണ്ടാം സ്ഥാനത്ത് പലോട് - 108 പോയിന്റ്. മൂന്നാം സ്ഥാനത്ത് 107 പോയിന്റുകളുമായി ആറ്റിങ്ങല്‍. യുപി സംസ്‌കൃതത്തില്‍ പാലോട് 88 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. തിരു. സൗത്ത് 83 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. നെടുമങ്ങാടാണ് മൂന്നാം സ്ഥാനത്ത്- 79 പോയിന്റ്. ഹൈസ്‌ക്കൂള്‍ സംസ്‌കൃതത്തില്‍ കാട്ടാക്കട 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. തിരു. സൗത്തും പാലോടും 53 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 51പോയിന്റുമായി കണിയാപുരമാണ് മൂന്നാം സ്ഥാനത്ത്. യുപി അറബിക്കില്‍ പാലോടും തിരു.നോര്‍ത്തും 55 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്ത് തിരു. സൗത്ത് 53 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നാമതായി കണിയാപുരം -51 പോയിന്റ്. ഹൈസ്‌ക്കൂള്‍ അറബിക്കില്‍ 75 പോയിന്റുമായി തിരു. സൗത്ത് ഒന്നാം സ്ഥാനത്ത്. 74 പോയിന്റുമായി കിളിമാനൂരും കണിയാപുരവും. ആറ്റിങ്ങലാണ് മൂന്നാമത്- 73 പോയിന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."