തളര്‍ന്ന ശരീരവും തകരാത്ത മനസുമായി ഒരു കച്ചവടക്കാരന്‍
പുത്തന്‍ചിറ: ശരീരം തളര്‍ന്ന് പോയിട്ടും തളരാത്തമനസുമായി പുത്തന്‍ചിറയില്‍ ഒരു കച്ചവടക്കാരന്‍. പകല്‍ സമയം പലചരക്ക് കട തുറന്നിട്ടിരിക്കും. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള തെന്തും കടയില്‍ നിന്ന് എടുക്കാം. ശേഷം വില പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി.
കാരണം സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍ കഴിയാത്ത വിധം രോഗം തളര്‍ത്തിയ ശരീരവുമായിട്ടാണ് ഇയാള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്.ഇത്തരം ഷോപ്പുകള്‍ ലോകത്തെവിടെയെങ്കിലും ഉള്ളതായി കേട്ടുകേള്‍വി പോലുമില്ല. എന്നാല്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലുണ്ട് ഇത്തരം ഒരു ഷോപ്പ്. ഒന്‍പതാം വാര്‍ഡിലെ ഈ കടയിലെ കച്ചവടക്കാരന്‍ തളര്‍ന്ന് കിടപ്പിലാണ്.
പുത്തന്‍ചിറ പുഞ്ചപറമ്പില്‍ ഷാജി (47)യെന്ന യുവാവാണ് കടക്കുള്ളിലെ കട്ടിലില്‍ കിടന്ന് കച്ചവടം നടത്തുന്നത്. ശരീരം അരക്ക് താഴെ ചലനശേഷി നശിച്ചതിനാല്‍ ഷാജിക്ക് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയില്ല. എന്നിട്ടും കഴിയും വിധം സ്വന്തം വരുമാനത്തെ ആശ്രയിച്ച് ആര്‍ക്കും ഭാരമാകാതെ ജീവിക്കണമെന്നാണ് ഷാജി ആഗ്രഹിക്കുന്നത്. അത് കൊണ്ടാണ് പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ പോലും കഴിയാതെ വന്നിട്ടും കച്ചവടം ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനായി സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ഷാജിക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു.
13ാം വയസില്‍ വിദ്യാര്‍ഥിയായിരിക്കെ നട്ടെല്ലിന് വേദന വന്നാണ് ഷാജിയുടെ അസുഖത്തിന്റെ തുടക്കം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി. ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങുന്നതിനായി നടത്തിയ ശസ്ത്രക്രിയ ഒരിക്കലും തനിച്ച് നടക്കാനാവാത്ത സ്ഥിതില്‍ എത്തിക്കുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
മൂന്നര പതിറ്റാണ്ടായി ഷാജി തളര്‍ന്ന് കിടക്കുകയാണ്. ലോകം എന്തന്നറിയാന്‍ തുടങ്ങും മുന്‍പ് തളര്‍ന്നുവീണ ഷാജി ഇപ്പോള്‍ കടക്കുള്ളില്‍ സ്ഥാപിച്ച പെട്ടിയിലൂടെയാണ് ലോകത്തെ അറിയുന്നത്. തന്റെ ഇരു കൈകളും ഉപയോഗപെടുത്തി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എങ്കിലും പരസഹായമില്ലാതെ ഒന്നിനു മാവില്ല.
ഷാജിയെ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് കടയിലെ കട്ടിലിലെത്തിക്കുന്നത്. രാവിലെ ഒന്‍പതോടെ പ്രവര്‍ത്തനം തുടങ്ങുന്ന കട രാത്രി ഒന്‍പതിനാണ് അടക്കുക. ഷാജിക്ക് മാനസിക സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നതിന് റോഡരികിലെ വീടിനോട് ചേര്‍ന്ന് ഷോപ്പ് ഏറെ സഹായകമായിട്ടുണ്ട്. നിരവധി ആവശ്യക്കാര്‍ ഇതിനിടയില്‍ കടയില്‍ എത്തും. ആവശ്യമുള്ളവതനിയെ എടുക്കും. പണവും നിക്ഷേപിക്കും.
സന്ധ്യയോടെ നിരവധി തൊഴിലാളികള്‍ കടയിലെത്തും. വൈകും വരെ ഷാജി ഇവരുമായി നാട്ടുവിശേഷങ്ങള്‍ പങ്കുവക്കും. ഷാജിയുടെ അസുഖത്തിന് ആയുര്‍വേദ ചികിത്സ തുടരുന്നതായി സഹോദരന്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു.
മാതാപിതാക്കള്‍ മരിച്ചു പോയെങ്കിലും ആസ്ഥാനത്തു നിന്ന് ഒരു കുട്ടിയെ പോലെ ഷാജിയെ സംരക്ഷിക്കുകയാണ് ഉണ്ണികൃഷണനും കുടുംബവും. പരസഹായം ആവശ്യമില്ലാത്ത ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഷാജി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."