ജനവഞ്ചകനായ പ്രധാനമന്ത്രി രാജി വയ്ക്കണം: സുധീരന്‍
തൃശൂര്‍: ജനവഞ്ചനയുടെ ആള്‍രൂപമായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെയ്ക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. നോട്ടു നിരോധനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയസാമ്പത്തിക അഴിമതിയാണ് മുന്നൊരുക്കങ്ങളില്ലാതെ നോട്ട് അസാധുവാക്കിയതിലൂടെ നരേന്ദ്രമോദി ചെയ്തത്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ എന്ന് വിതരണത്തിനെത്തിക്കുമെന്ന് പറയാന്‍ തയ്യാറാകുന്നതിന് പകരം പുതുവര്‍ഷത്തലേന്ന് ജനങ്ങളോട് വാചകക്കസര്‍ത്ത് നടത്തുകയാണ് പ്രധാനമന്ത്രി ചെയ്തത്. ലോകം കണ്ട ഏറ്റവും വലിയ വിഡ്ഢിത്തമായ നോട്ട് നിരോധനത്തിലൂടെ റിസര്‍വ്വ് ബാങ്കിന്റെയും ഭരണകൂടത്തിന്റേയും വിശ്വാസ്യത മോദി ഇല്ലാതാക്കി. കോര്‍പ്പറേറ്റുകള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കും മുന്‍കൂര്‍ അറിയിപ്പ് നല്‍കിയാണ് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഒരു രാജ്യത്തെ ജനതയെ ഇതുപോലെ വഞ്ചിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ്, മുന്‍ മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, കെ.പി വിശ്വനാഥന്‍, മുന്‍ നിയമസഭാസ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പത്മജ വേണുഗോപാല്‍, എം.പി ജാക്‌സണ്‍, സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, എന്‍.കെ സുധീര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, അനില്‍ അക്കര എം.എല്‍.എ, മുന്‍ ഡി.സിസി പ്രസിഡന്റുമാരായ എം.പി ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, മുന്‍ എം.എല്‍.എമാരായ ടി.വി ചന്ദ്രമോഹന്‍, എം.കെ പോള്‍സണ്‍, എം.പി വിന്‍സെന്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് വരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."