മെഡിക്കല്‍കോളജ് റൂട്ടിലെ തണല്‍ മരങ്ങള്‍ മുറിച്ചു
വടക്കാഞ്ചേരി: അത്താണിയില്‍നിന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്കുള്ള പാതയോരത്ത് റോഡിന്റെ ഇരുവശങ്ങളിലെയും തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് കുളിര്‍മയും, പരിസ്ഥിതി സൗഹാര്ദമുയര്ത്തിയാണ് മരങ്ങള്‍ നിലകൊണ്ടിരുന്നത്. റോഡ് വികസനത്തിന്റെ പേരിലാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം 42 ഓളം മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പരിസ്ഥിതി സ്നേഹം പ്രസംഗിക്കുന്ന ഭരണകൂടം പരിസ്ഥിതിയെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്ന് പിന്‍വാങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മരങ്ങള്‍ക്ക് ചുറ്റും വലയം തീര്‍ത്തായിരുന്നു പ്രതിഷേധം.
സെക്രട്ടറി കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിജോ കുരിയന്‍, എന്‍.ആര് രാധാകൃഷ്ണന്, പി.ബി സുരേഷ്, സി.കെ ഹരിദാസ്, പി.ജെ ബെന്നി, ബാബു കണ്ണനായ്ക്കല്‍, ജോജോ കുരിയന്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."