സ്പര്‍ശം രക്തദാന സേനയുടെ ലോഗോ പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: സ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ലോഗോ പ്രാകശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നര്‍വഹിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രക്ത ദാന സേനയുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. വാട്‌സ്അപ്പ് കൂട്ടായ്മയിലൂടെ സജീവമായി പ്രവര്‍ത്തിക്കുന്ന സേനയില്‍ ആയിരത്തിലധികം വരുന്ന യുവതീ യുവാക്കളും വിദ്യാര്‍ഥികളും അംഗങ്ങളാണ്. ഇതിനോടകം ജി.സി.സി അടക്കം, കേരളത്തിനകത്തും, പുറത്തും നിരവധിവേര്‍ക്ക് സേന രക്തദാനം നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരും ആവശ്യക്കാരും 9895167429 നമ്പറില്‍ ബന്ധപ്പെണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അസ്‌ലം പാലക്കാട് (പ്രസി), അനീസ് മലപ്പുറം (സെക്ര), മുനീര്‍ കോഴിക്കോട് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."