HOME
DETAILS
MAL
വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം വാര്‍ഷികാഘോഷം
backup
January 06 2017 | 19:01 PM
കൊടുവായൂര്‍: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ചിറ്റൂര്‍ മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ കൊടുവായൂരിലെ ഗവ.വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കിയും, കേക്കുമുറിച്ചും വാര്‍ഷികം ആഘോഷിച്ചു.
അന്തേവാസികളുടെ പാട്ടും, അനുഭവങ്ങളും ഫോട്ടോ ഗ്രാഫര്‍മാരുമായി പങ്കുവച്ചു. രാവിലെ മുതല്‍ വൈകിട്ടു വരെ അവര്‍ അന്തേവാസികളുമായി ചെലവഴിച്ചാണ് മടങ്ങിയത്. അ
ന്തേവാസികളായ മണി, കല്യാണികുട്ടിയമ്മ പാട്ടുപാടി. പരിപാടികള്‍ ഡോ. ധന്യ ഉദ്ഘടനം ചെയ്തു. എന്‍.എന്‍. ജയകൃഷ്ണന്‍ അധ്യക്ഷനായി. ഷിയാനോവറ്റി, എല്‍. ആറുമുഖന്‍, രാജീവ് ബാബു, സുനില്‍, സുജിത്, ജയകൃഷ്ണന്‍, രമേഷ് സംസാരിച്ചു. രമേഷ്ബാബു സ്വാഗതവും, സുനില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."