സമ്പൂര്‍ണ ഒ.ഡി.എഫ് പ്രദേശങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു
പാലക്കാട്: സമ്പൂര്‍ണ ഒ.ഡി.എഫ് നടപ്പായ പ്രദേശങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു.
ഒരു ഗ്രാമപഞ്ചായത്തില്‍ രണ്ടുപേരും ബ്ലോക്ക്തലത്തില്‍ മൂന്നും, നഗരസഭാ തലത്തില്‍ അഞ്ചു പേരെയുമാണ് ഇതിനായി നിയോഗിക്കുക. പ്രദേശങ്ങളില്‍ പദ്ധതിയുടെ സമ്പൂര്‍ണനേട്ടം ഉറപ്പാക്കാനും ശുചിമുറികള്‍ ഉപയോഗപ്രദമാകുന്നുണ്ടോ എന്ന് വിലയിരുത്താനുമായി റിസോഴ്‌സ് പേഴ്‌സണ്‍സിനു പുറമെ ആശാവര്‍ക്കര്‍മാരെ കൂടി ഉള്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ഒ.ഡി.എഫ് പദ്ധതിയില്‍ അട്ടപ്പാടിയില്‍ അനര്‍ഹരുള്ളതായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മേഖലയിലെ എ.ടി.എസ്.പി(അട്ടപ്പാടി ട്രൈബല്‍ സബ് പ്ലാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2608 ഉം ഹഡ്‌കോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 360 ഉം പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട 1080 ഉം എണ്ണം നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭവനങ്ങളില്‍ നിബന്ധനപ്രകാരം ശുചിമുറികള്‍ നിലവിലുണ്ട്.
ഇതിനു പുറമെ ശുചിത്വമിഷന്‍-പഞ്ചായത്ത് ഫണ്ടുകള്‍ ഇത്തരം ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതിനാലാണ് മേഖലയിലെ 3776 വീടുകള്‍ ഒ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നത് എന്ന് ശുചിത്വമിഷന്‍ കോഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേബറില്‍ നടന്ന യോഗത്തില്‍ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ടോമി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈാന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എസ്. നസീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."