മുന്‍ഗണനാ പട്ടികയില്‍നിന്ന് 1809 അനര്‍ഹരെ ഒഴിവാക്കി
പാലക്കാട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായി ഉള്‍പ്പെട്ട 1809 കാര്‍ഡുടമകളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ സപ്‌ളൈ ഓഫിസര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നീക്കം ചെയ്തത്.
ഇതിന്റെ തുടര്‍ച്ചയായി ജില്ലാ സപ്ലൈ ഓഫിസറുടെയും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ താലൂക്ക്തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നുണ്ട്.
റേഷന്‍ കാര്‍ഡ് ഉടമയ്‌ക്കോ അതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലിപെന്‍ഷന്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ) ബാങ്ക് ജോലി, അധ്യാപകര്‍, സൈനികര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ചേര്‍ന്ന് ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, വാര്‍ഷിക വരുമാനം 25000 രൂപയില്‍ കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരല്ല.
ഈ വിഭാഗക്കാര്‍ ഉടന്‍ തന്നെ കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം മാറുന്നതിന് അപേക്ഷ നല്‍കണം. ഓരോരുത്തരുടേയും പൂര്‍ണ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുമ്പോഴോ അന്വേഷണത്തിലോ പിന്നീട് കണ്ട് പിടിക്കപ്പെട്ടാല്‍ അവശ്യ വസ്തു സംരക്ഷണ നിയമം 1955-ലെ വകുപ്പ് (7) പ്രകാരവും 1966ലെ കേരള റേഷനിങ് ഉത്തരവ് (68) പ്രകാരവും ഒരുവര്‍ഷം വരെയുള്ള തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാവുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."