അള്‍ട്രാസൗണ്ട് സ്കാനിങ് സിസ്റ്റം; ഉദ്ഘാടനം ഇന്ന്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് സിസ്റ്റം പ്രവ്രര്‍ത്തനം ആരംഭിക്കുന്നു. എട്ടു ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സംവിധാനം ഇന്ന് രാവിലെ 10ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ബത്തേരി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് അള്‍ട്രാസൗണ്ട് സ്കാനിങ് സിസ്റ്റം പ്രവര്‍ത്തനമാരംഭിക്കുക.
താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സംവിധാനം സര്‍ക്കാര്‍ ആതുരാലയത്തെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഗുണകരമാകും.
നിലവില്‍ ആശുപത്രിയില്‍ റേഡിയോളജി വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ഡോക്ടറുടെ സേവനം ഉപയോഗിച്ചാണ് തുടക്കത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് സംവിധാനം പ്രവര്‍ത്തിപ്പിക്കുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമീപഭാവിയില്‍ കൂടുതല്‍ രോഗികള്‍ക്ക് സംവിധാനം എത്തിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."