ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നാളെ കര്‍ഷക സംഗമം
കോഴിക്കോട്: ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പന്തീരാങ്കാവ് ഇല്ലം ബേക്കറിയുടെ നേതൃത്വത്തില്‍ നാളെ കര്‍ഷക സംഗമം സംഘടിപ്പിക്കും.
പന്തീരാങ്കാവ് അനുഗ്രഹ പാലസില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് സിനിമാതാരം മാമുക്കോയ ഉദ്ഘാടനം ചെയ്യുമെന്ന് ഇല്ലം ബേക്കറി ഉടമയും സംഘാടകനുമായ പി. പുരുഷോത്തമന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് വയസ്സ് മുതല്‍ എല്ലാ പ്രായത്തിലുള്ളവരെയും ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ പ്രാപ്തരാക്കുക, ഒളവണ്ണ പഞ്ചായത്തില്‍ തരിശായിക്കിടക്കുന്ന ഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്തുക, വാര്‍ഡ് അടിസ്ഥാനത്തില്‍ ബോധവല്കരണം നടത്തി ജൈവ, വിഷരഹിത പച്ചക്കറികൃഷിക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയവയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്‍പതോളം പഞ്ചായത്തുകളും കൃഷിഭവനുകളും സ്കൂളുകളും പൊലിസ് സ്റ്റേഷനുകളും പദ്ധതിയില്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യ കൂപ്പണിലൂടെയാണ് പ്രവേശനം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് 2443110, 9846150183 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം. പി. ശ്രീധരന്. ബി. പുഷ്പരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."