'ഫറോക്ക് നഗരസഭ: വാര്‍ത്ത വാസ്തവവിരുദ്ധം'
ഫറോക്ക്: ഫറോക്ക് നഗരസഭയില്‍ യു.ഡി.എഫ് ഭരണസമിതി പ്രതിസന്ധിയിലാണെന്ന പത്രവാര്‍ത്ത പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ചില തല്‍പ്പര കക്ഷികള്‍ കെട്ടിച്ചമച്ചതാണെന്ന് ഫറോക്ക് മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് സംഘടനാ കാര്യ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
നഗരസഭ ചെയര്‍പെഴ്‌സണ്‍ ടി. സുഹറാബിയുടെ നേതൃത്വത്തില്‍ വളരെയധികം പ്രശംസനീയമായ രീതിയിലാണ് ഭരണം മൂന്നാട്ട് പോകുന്നത.് ജനങ്ങളുടെ ചിരകാലാഭിലാഷമായ കുടിവെള്ള പ്രശ്‌നം ജപ്പാന്‍ പദ്ധതിയിലൂടെ ത്വരിത വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുഴുവന്‍ ജനങ്ങളും പ്രശംസയര്‍പ്പിച്ചതാണ്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇരിക്കുകയുമാണ്.
ഭരണ സമിതിയുടെ പ്രഥമ വാര്‍ഷിക പദ്ധതി കക്ഷിഭേദമന്യെ എല്ലാ ഡിവിഷനുകളിലേക്കും അര്‍ഹിച്ച പ്രാധാന്യം നല്‍കി ഐക്യക0്യേനെയാണ് പദ്ധതി തയാറാക്കിയത്. വസ്തുതകള്‍ ഇതാണെന്നിരിക്കെ യു.ഡി.എഫ് ഭരണസമിതിയുടെ പ്രവര്‍ത്തനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് പത്രവാര്‍ത്തയ്ക്ക് പിന്നിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."