ദുരന്ത നിവാരണ കേന്ദ്രം ഉദ്ഘാടനം
കോഴിക്കോട്: കലക്ടറേറ്റിലെ നവീകരിച്ച അടിയന്തരഘട്ട ദുരന്തനിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
വടക്കന്‍ ജില്ലകളില്‍ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴുള്ള ഗൗരവസ്ഥിതി പരിഗണിച്ച് ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) യൂനിറ്റ് കോഴിക്കോട് സ്ഥാപിക്കണമെന്നത് പ്രധാന ആവശ്യമായി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. ജില്ലാ ഭരണകൂടം ഈ ആവശ്യമുന്നയിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അംഗീകരിക്കാനുള്ള എല്ലാ ശ്രമവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സ്‌റ്റേഷനിലെ നവീകരിച്ച ലോഗന്‍ ലൈബ്രറി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ പുതുതായി അനുവദിച്ച ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കെ. ദാസന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ.ഡി.എം ടി. ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസര്‍, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി സുരേഷ് എം.എം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."