HOME
DETAILS
MAL
ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി
backup
January 06 2017 | 20:01 PM
താമരശേരി: ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മളറ്റി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പണിമുടക്ക് സമരം ഒത്ത് തീര്പ്പാക്കണമെന്നാവശ്യപെട്ട് താമരശേരി ഏരിയ കമ്മളറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. പെര്‍മ്മിറ്റുള്ള ക്വാറികളെ നിലനിര്‍ത്തുക, മുഴുവന്‍ അപേക്ഷകര്‍ക്കും ലൈസന്‍സ് നല്‍കുക, നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് കൊടുവള്ളിയില്‍ നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ താമരശേരിയില്‍ സമാപിച്ചു. സമാപന യോഗം ജില്ലാ പ്രസിഡണ്ട് കെ.ആര് രാജന് ഉദ്ഘാടനം ചെയ്തു. ഷെറീഫ് അമ്പായത്തോട് അധ്യക്ഷനായി. വിവിധ പാര്‍ട്ടി പ്രതിനിധികളായ എ.അരവിന്ദന്, ടി.സി വാസു, എ.ടി ഹാരിസ്, റസാഖ് വരുവിന്‍കാലായില്‍, എന്‍.പി നസീര്‍ എന്നിവര്‍ സംസാരിച്ചു. ശിവദാസന്‍ സ്വാഗതവും ഇസ്മയില്‍ ആനപ്പാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."