അക്ബര്‍മാഷിന്റെ കഥകള്‍ തേടി കടലും കടന്ന്
ചേരാപുരം: നന്മ നിറഞ്ഞ നാട്ടുമൊഴികളുടെ കഥാകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ തെരഞ്ഞെടുത്ത കഥകളുടെ ഇംഗ്ലീഷ് പതിപ്പ് തേടി രണ്ടു വിദേശികള്‍. സ്വിറ്റ്‌സര്‍ലന്റിലെ ഗ്രാഫിക്‌സ് ഡിസൈനറായ ദ്രാവിഡും ബ്രസീലിലെ അധ്യാപികയായ അനന്ദയുമാണ് പുസ്തകം വാങ്ങാന്‍ വന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ പുസ്തകത്തെക്കുറിച്ചറിഞ്ഞത്. പ്രസാധകനായ നവാസ് മൂന്നാംകൈയുമായി ഫോണില്‍ ബന്ധപ്പെട്ട് നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു .കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും പുസ്തകങ്ങള്‍ ശേഖരിക്കുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ദ്രാവിഡ് സൂചിപ്പിച്ചു. അരുണ്‍ലാല്‍ മൊകേരിയും , പി .എ നൗഷാദും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത 'സെലെക്ടഡ് സ്റ്റോറീസ് ഓഫ് അക്ബര്‍ കക്കട്ടില്‍' രണ്ടാം പതിപ്പ് ഫെബ്രുവരി 17 ന് അക്ബര്‍ മാഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പുറത്തിറങ്ങുമെന്ന് പ്രസാധകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."