ഗാന്ധിറോഡ്-സി.ഡബ്ല്യൂ.ആര്‍ഡി.എം റോഡ് :നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു
കുന്ദമംഗലം: സിറ്റിറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള ഗാന്ധിറോഡ്-സി.ഡബ്ല്യൂ.ആര്‍.ഡി.എം റോഡ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഇതിന് ആവശ്യമായസ്ഥലം ഏറ്റെടുത്ത് ഗാന്ധിറോഡ് മുതല്‍ പനങ്ങാട് താഴംവരെ 13മീറ്ററും തുടര്‍ന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം വരെ 15മീറ്ററിലും വീതികൂട്ടി ബലപ്പെടുത്തിയാണ് റോഡ് നിര്‍മിക്കുന്നത്.
യഥാക്രമം ഒന്നരമീറ്ററിലും രണ്ടര മീറ്ററിലും ഡ്രൈനേജും നടപ്പാതയും റോഡിനോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്. പലയിടത്തും ഇതിന്റെ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കോട്ടാപറമ്പ് ഭാഗങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി അഴുക്കുചാല്‍നിര്‍മാണം പൂര്‍ത്തിയായി. ഗാന്ധിറോഡ് മുതല്‍ മുണ്ടിക്കല്‍താഴം വരെറോഡ് ഉയര്‍ത്തി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.
റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുക്കം വയനാട്, ഭാഗങ്ങളില്‍നിന്ന് മാവൂര്‍റോഡ് തൊടാതെ നഗരത്തിലെത്താനാകും.
നിലവില്‍ നഗരത്തില്‍നിന്ന് മെഡിക്കല്‍കോളജ്, സിവില്‍സ്‌റ്റേഷന്‍ വഴി കുന്ദമംഗലത്തെത്താന്‍ 15കിലോമീറ്റര്‍ സഞ്ചരിക്കണം.
ഈ റോഡ് യാതാര്‍ത്ഥ്യമാകുന്നതോടെ ഇവിടങ്ങളിലേക്കുള്ള ദൂരം 10കിലോമീറ്ററായി ചുരുങ്ങും. ഒപ്പം ഗതാഗതക്കുരുക്കും ഇല്ലാതാകും. ഒറ്റപ്പെട്ടുകഴിയുന്ന നിരവധി സ്ഥലങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യമുണ്ടാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."