ജ്വല്ലറി ഉടമയെ കബളിപ്പിച്ച് വിദേശികള്‍ പണം തട്ടിയ സംഭവം; പൊലിസ് തെളിവെടുപ്പ് നടത്തി
തൊട്ടില്‍പ്പാലം: ടൗണിലെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് വിദേശി പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബെര്‍ഡ് ഫ്‌ളോറിഡലി റഡാര്‍പോര്‍ട്ട് ലെയ്ക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇറാനികളായ മുഹമ്മദ് ബര്‍മന്ത് ദാദ് (51), മകള്‍ ബഗരിമന്‍സര്‍ (20) എന്നിവരെയാണ് തൊട്ടില്‍പ്പാലം എസ്.ഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 17 ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണം വാങ്ങാനെന്ന വ്യജേന ജ്വല്ലറിയിലെത്തിയ വിദേശികള്‍ തന്ത്രപരായി കടയുടമയുടെ അടുക്കലുണ്ടായിരുന്ന 18000 രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
ഇവര്‍ പോയതിന് ശേഷം സംശയം തോന്നിയ കടയുടമ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതേ അവസരത്തില്‍ തന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വയനാട് ജില്ലയിലെ ഒരു സ്വകാര്യപണമിടപാട് കേന്ദ്രത്തിലും തട്ടിപ്പ് നടത്തിയ സംഘം പണവുമായി മുങ്ങിയിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായവര്‍ വാണിജ്യസ്ഥാപനങ്ങളിലും സ്വകാര്യപണമിടപാട് കേന്ദ്രങ്ങളും ലക്ഷ്യമാക്കി പണം തട്ടുന്ന സംഘത്തില്‍പെട്ടവരാണിവരെന്ന് പോലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."