മൃഗാശുപത്രികളുടെ സേവനം രാത്രികാലങ്ങളിലും ലഭ്യമാക്കും: മന്ത്രി കെ. രാജു
ബാലുശ്ശേരി: സംസ്ഥാനത്ത് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിലും മൃഗാശുപത്രികളുടെ സേവനം ലഭ്യമാക്കുന്നതിന് നടപടിയെടുക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി അഡ്വ.കെ.രാജു. ബാലുശ്ശേരി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കോക്കല്ലൂര്‍ തുരുത്യാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന പാലില്‍ വിഷം കലരുന്നതായും ഇതിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിന് സംവിധാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലിന് മെച്ചപ്പെട്ട വില ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുരുത്യാട് ക്ഷീര സഹകരണ സംഘത്തിന്റെ കോണ്‍ഫറന്‍സ് ഹാളിന്റേയും ഓഫിസിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. പുരുഷന് കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ വിതരണം ചെയ്തു. കെട്ടിടത്തിന് സ്ഥലം അനുവദിച്ച മാമു ഹാജിയെ ക്ഷിരവികസന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ എം.ശോഭന ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."