ഗൃഹനാഥന്റെ ആത്മഹത്യ: പ്രതിയെ കണ്ടെത്താനാകാതെ പൊലിസ്
പേരൂര്‍ക്കട: കടംകൊടുത്ത പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നു ഗൃഹനാഥന് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ കണ്ടെത്താനാകാതെ പൊലിസ്.
കുടപ്പനക്കുന്ന് ചെട്ടിവിളാകം ദുര്‍ഗ്ഗാനഗര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (57) കഴിഞ്ഞ 12നു അമ്പലമുക്ക് കൊക്കോട് ലെയിന്‍ സ്വദേശി കെ.ആര്.പി പിള്ളയുടെ വീടിനു മുന്നിലാണ് ആത്മഹത്യ ചെയ്തത്. കെ.ആര്.പി പിള്ള ശ്രീകുമാറിന് 32 ലക്ഷത്തിലേറെ തുക നല്‍കാനുണ്ടെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രീകുമാര്‍ ഈ പണം തിരികെ ലഭിക്കുന്നതിന് ശ്രമിച്ചു വരികയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിരുന്നു.
സംഭവ ദിവസം ആശുപത്രിയിലേക്കു പോകുന്നുവെന്നു പറഞ്ഞ് സ്വന്തം വീട്ടില്‍നിന്നിറങ്ങിയ പിള്ളയെ പിന്നീട് ആരും കണ്ടിട്ടില്ല. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ആണ്. ശ്രീകുമാറിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിള്ളയ്ക്കെതിരേ പൊലിസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിരുന്നു.
എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇയാള്‍ എവിടെയെന്നു കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."