മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മിച്ച ശബരിമലയിലെ ബാരിക്കേഡ് പൊളിച്ചു
പത്തനംതിട്ട: പൊലിസിന്റെ തെറ്റായ തീരുമാനം മൂലം ദേവസ്വം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദേവസ്വം മരാമത്ത് വിഭാഗം നിര്‍മ്മിച്ച ബാരിക്കേഡ് പൊളിച്ചു. പൊളിച്ച ഇനത്തില്‍ ബോര്‍ഡിനു നഷ്ടം പതിനായിരങ്ങള്‍.
കഴിഞ്ഞ 25ന് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നു നിര്‍മ്മിച്ച ബാരിക്കേഡാണ് പൊലിസിന്റെ തന്നെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ചത്. മന്ത്രിയുടെയും പൊലിസിന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് ബാരിക്കേഡിന്റെ നിര്‍മ്മാണത്തെപ്പറ്റി അസിസ്റ്റന്റ് എ.എസ്.ഓ ആയിരുന്ന ഡോ. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ദേവസ്വം മരാമത്ത് വിഭാഗത്തിന് വിശദമായ കത്ത് നല്‍കി.
കത്തില്‍ തടി, കഴ, സ്റ്റീല്‍, മണ്‍ ചാക്ക് എന്നിവ ഉപയോഗിച്ച് വടക്കേ നടയിലെ നടപ്പന്തലിനു താഴെ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മരാമത്ത് വിഭാഗം ദ്രുതഗതിയില്‍ ബാരിക്കേഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.എന്നാല്‍ കഴിഞ്ഞ ദിവസം സന്നിധാനത്തെ ഐ.ജി എം.ആര്‍. അജിത്കുമാര്‍ ബാരിക്കേഡ് നിര്‍മ്മാണം അശാസ്ത്രീയമാണെന്നും ഇവ അപകടം ക്ഷണിച്ചു വരുത്തുമെന്നും ചൂണ്ടിക്കാട്ടി ഉടന്‍തന്നെ പൊളിച്ചു കളയാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."