തട്ടകത്തില്‍ കന്നി കലാകിരീടം ചൂടി പറവൂര്‍
പറവൂര്‍: സ്വന്തം തട്ടകത്തില്‍ നടന്ന കലാമേളയില്‍ കന്നി കലാകിരീടം സ്വന്തമാക്കി പറവൂര്‍ ചരിത്രനേട്ടത്തിലേക്ക്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായിരുന്ന ആലുവയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 850 പോയിന്റമായി പറവൂര്‍ ഒന്നാമതെത്തിയത്.
കലോത്സവത്തിന്റെ ആദ്യദിനം എറണാകുളം ഉപജില്ല മുന്നിലെത്തിയെങ്കിലും രണ്ടാം ദിനം മുതല്‍ പറവൂര്‍ വ്യക്തമായ മേല്‍ക്കൈ നേടി.
എന്നാല്‍ അവസാന ദിനമായ ഇന്നലെ ശക്തമായ വെല്ലുവിളിയാണ് ആലുവയില്‍ നിന്ന് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ പറവൂരും ആലുവയും തമ്മിലുള്ള പോരാട്ടം വെറും രണ്ട് പോയന്റ് വത്യാസത്തില്‍ വരെ എത്തി.
ജില്ലാകലോത്സവത്തില്‍ 16 കിരീടങ്ങള്‍ നേടിയിട്ടുള്ള ആലുവക്ക് ഒടുവില്‍ 833 പോയന്റുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നപ്പോള് ആദ്യ രണ്ടുദിനം ശക്തമായ മത്സരം കാഴ്ചവെച്ച എറണാകുളം 780 പോയന്റുകളുമായി മൂന്നാം സ്ഥാനത്തെത്തി.
യുപി വിഭാഗത്തില്‍ നോര്‍ത്ത പറവൂര്‍(151) പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പെരുമ്പാവൂര്‍ ഉപജില്ല(145) രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം വൈപ്പിന്‍ ഉപജില്ലക്കാണ്(132). കലോത്സവത്തിലെ നിലവിലെ ചാംപ്യന്മാരായ ആലുവക്ക് അടിതെറ്റിയതും ഈ വിഭാഗത്തിലാണ്. 121 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ആലുവ. ഹൈസ്കൂള്‍ വിഭാഗത്തിലാണ് ശക്തമായ മല്‍സരങ്ങള്‍ നടന്നത്. ജേതാക്കളായ ആതിഥേയര്‍(284) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം(319), ആലുവ(315), അങ്കമാലി(286) എന്നീ ഉപജില്ലകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് നോര്‍ത്ത്പറവൂര്‍ മികച്ചമുന്നേറ്റം നടത്തിയത്. 415 പോയിന്റാണ് ഈ വിഭാഗത്തില്‍ നോര്ത്ത്പറവൂരിന്റെ കുട്ടികള്‍ നേടിയെടുത്തത്. രണ്ടാം സ്ഥാനത്തുള്ള ആലുവക്ക് 397 ഉം മുന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 339 ഉം പോയന്റുമാണ് നേടാനായത്.
അറബികലോത്സവം യു.പി വിഭാഗത്തില്‍ വൈപ്പിന്‍(65)ജേതാക്കളായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പെരുമ്പാവൂരാണ്(91)ജേതാക്കള്‍. സംസ്കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ ആലുവയും(26) ഹൈസ്കൂള്‍ വിഭാഗത്തില്‍ പറവൂരും ആലുവയും(86) ജേതാക്കളായി. വൈകിട്ട് നടന്ന സമാപന സമ്മേളനം സലിംകുമാറും ടിനി ടോമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വി.ഡി സതീശന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."